കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വ യനാട് പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. ശാന്ത യയോടൊപ്പം ഉണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല
സുല്‍ത്താന്‍ ബത്തേരി : കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. പുല്‍ പള്ളി ചെതലയം റേഞ്ചിലെ മൂഴിമല പുതിയിടം നായ്ക്ക കോള നിയില്‍ താമസിക്കുന്ന മാസ്ത -ബൈരി ദമ്പ തികളുടെ മകള്‍ ബസവി (ശാന്ത -49) ആണ് കൊല്ലപ്പെട്ടത്. ശാന്തയയോടൊപ്പം ഉണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു.
ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. അഞ്ചു പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവിയെ പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് കാട്ടാ നയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല.
ചൊവ്വാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തെ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേ ഖരിക്കാന്‍ പോയ സംഘം ഒറ്റയാന്റെ മുമ്പില്‍ അകപ്പെടുകയാ യിരുന്നു. ആനയുടെ മുമ്പില്‍ നിന്ന് ഓടാ ന്‍ ശ്രമിക്കുന്നതിനിടെ ശാന്ത നിലത്ത് വീണു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരി ക്കേറ്റ ശാന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹത്തിന് സമീപം ഏറെ നേരം നിലയുറപ്പിച്ച ഒറ്റയാ നെ കോളനിവാസികള്‍ ബഹളമുണ്ടാക്കിയാണ് കാട് കയറ്റിയത്.
വനംവകുപ്പ് പുല്‍പ്പള്ളി റേഞ്ചര്‍ അബ്ദുല്‍ സമദ്, ഡെ.റേഞ്ചര്‍ ഇക്ബാല്‍, സെക്ഷന്‍ ഫോറസ്റ്റര്‍ മണിക ണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി യാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബൈരന്‍,ചന്ദ്രന്‍,കൂമന്‍, ഷീബ, മാളു, അമ്മിണി എന്നിവര്‍ സഹോദരരാണ്.