കാട്ടാക്കട : കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടർക്കും സ്റ്റേഷൻ മാസ്റ്റർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഒരു ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടിച്ചിട്ടിരിക്കുകയാണ്. ഡിപ്പോ പരിസരത്ത് അണുനശീകരണം നടത്തിയ ശേഷം ഷോപ്പിംഗ് കോംപ്ലക്സിലെ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടി നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാൾ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിൻ്റെ ഭാഗമായാണ് കൂടുതൽ പേരെ ഡിപ്പോയിൽ പരിശോധിച്ചത്. ഇതുവരെ മൂന്ന് പേർക്കാണ് മൊത്തത്തിൽ ഇവിടെ കോവിഡ് പോസിറ്റീവായത്.











