തമിഴ്നാട്ടില്‍ കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രദേശവാസികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ : തമിഴ്നാട്ടില്‍ കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രദേശവാസികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടില്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി ആണ്‍ സുഹൃത്തിനൊപ്പമാണ് ഇവിടെ എത്തിയത്. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടി യെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പൊലീ സില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു സ്ഥിരം കുറ്റവാളികളായ പ്രതികള്‍ പിടിയിലായത്. മുന്‍പ് പ ത്തിലധികം പേരെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്.