കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയില്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാ സര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊച്ചി: കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസി ല്‍ പ്രതിയെന്ന് സംശ യിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയി ല്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനു ള്ള ശ്രമത്തിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടി യത്. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ഷദിനാ യി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
കൊലപാതകത്തില്‍ ഒന്നിലധികം പേരുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറ ഞ്ഞു. കൊല്ലപ്പെട്ട സ ജീവ് കൃഷ്ണ(22)ന്റെ ശരീരമാസകലം കുത്തേറ്റ നിലയിലാണ്. തലയിലുള്‍പ്പെടെ മുറിവുകളുണ്ടെന്നു അതി ക്രൂരമായ കൊലപാതകമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരി സരത്തുള്ള ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം പുറത്തറിഞ്ഞ ശേഷമാണ് അര്‍ഷാദ് ഒളിവില്‍പോയത്. ഇന്നലെ വൈകിട്ട് മലപ്പുറത്ത് തെഞ്ഞിപ്പാലത്തിനു സമീപമാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. ഇയാള്‍ കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് അതിര്‍ത്തിഭാഗത്ത് നിന്ന് പിടികൂടിയത്. ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരു ന്നെന്നാണ് വിവരം.
സജീവും മറ്റ് മൂന്ന്‌പേരും ഒന്നിച്ചാണ് ഫ്‌ളാറ്റില്‍ താമസം. സംഭവം നടക്കുന്ന സമയം സഹതാമസക്കാരായ മറ്റ് മൂന്ന്‌പേരും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല. പകരം അര്‍ഷദ് ആ ണ് ഉണ്ടായിരുന്നത്. സജീവിന്റെ സഹതാ മസക്കാരായ രണ്ട് പേര്‍ ടൂറിനും മറ്റൊരു സുഹൃത്ത് അംജദ് പയ്യോളിയിലെ വീട്ടിലേക്കും പോയതായിരു ന്നു. അംജദിന്റെ സുഹൃത്താണ് അര്‍ഷദ്. മൂന്നുപേരും സ്ഥലത്തില്ലാത്തതിനാലാണ് അര്‍ഷദ് ഈ ഫ്‌ളാ റ്റിലേക്ക് വന്നതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് പോയ അംജദിനെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി പൊ ലീസ് ചോദ്യം ചെയ്യുകയാണ്. ടൂറ് പോയ മറ്റു രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.
ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെ ക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസ മായി സജീവിനെ ഫോണില്‍ കിട്ടാതായ തോടെ ഫ്‌ളാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ മൃതദേഹം ബന്ധുകളുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജി ലേക്ക് മാറ്റി. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.