തിരുവനന്തപുരം : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനെതിരെ പരാതി നല്‍കി. കസ്റ്റംസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്റെ പരാതി കത്ത്. കസ്റ്റംസ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും വിനോദിനി പരാതിയില്‍ ആവശ്യപ്പെട്ടു. ഐ ഫോണില്‍ തന്റെ സിം ഉപയോഗിച്ചിരുന്നു എന്ന കസ്റ്റംസ് ആരോപണം ശരിയല്ല. ഇക്കാര്യം പരിശോധിക്കാന്‍ ശാസ്ത്രീയ ഫോറന്‍സിക് അന്വേഷണം നടത്തണമെന്നും വിനോദിനി പരാതിയില്‍ ആവശ്യപ്പെട്ടു. യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളിലാണ് കസ്റ്റംസ് തന്നെ വലിച്ചിഴയ്ക്കുന്നത്. അതിനാലാണ് പരാ തി നല്‍കുന്നതെന്നും വിനോദിനി കത്തില്‍ വ്യക്തമാക്കി. കസ്റ്റംസിനെ ഉദ്ധരിച്ച് തനിക്കെതിരെ പല മാധ്യമങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കള്‍ വന്നിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ വിനോദിനി പറയുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ കമ്പനി ഉടമ സന്തേഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വാങ്ങി ക്കൊടുത്ത അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹാജരാകാന്‍ നോ ട്ടീസ് അയച്ചത്.
കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും വിനോദിനി ഇതുവരെ ഹാജരായിട്ടില്ല. ഇവരുടെ പേരിലുള്ള സിം സ്വപ്ന നല്‍കിയ ഐ ഫോണില്‍ ഉപയോ ഗിച്ചിരുന്നെന്നും സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം തുടങ്ങിയതോടെ ഫോണിലെ സിം മാറ്റിയെന്നും കസ്റ്റംസ് പറയുന്നു. വിനോദിനിയുടെ ഫോണ്‍ മകന്‍ ബിനീഷ് കോടിയേരിയാണ് ഉപയോഗിച്ചിരുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതെന്ന് ചാനലുകള്‍ പറഞ്ഞ ഐ ഫോണ്‍ തന്റെ പക്കലുണ്ടെന്ന് യൂണിടാക് ഉടമ സന്തോ ഷ് ഈപ്പന്‍ അറിയിച്ചു. താന്‍ വാങ്ങിയ അവസാനത്തെ ഐ ഫോണ്‍ ബില്ലും ഐഎംഇഎ നമ്പരും ഉള്‍പ്പെടെ ചാനലുകള്‍ പരസ്യപ്പെടുത്തിയ ആ ഫോണ്‍ ഇപ്പോഴും തന്റെ പക്കലുണ്ടെന്നും 2019 നവംബര്‍ മാസം മുതല്‍ താന്‍ ആ ഫോണ്‍ ഉപയോഗിച്ചുവരികയാണെന്നും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ പറയുന്നു. കസ്റ്റംസിന്റെ ശാസ്ത്രീയ കണ്ടെത്തലുകളെ ചോദ്യം ചെയ്യാനല്ല മറിച്ച് വാര്‍ത്താ ചാനലുകളില്‍ കാണുന്ന ചിത്രങ്ങ ളെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.