ജമ്മു കശ്മീരില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വായ്ബയിലെ മൂന്ന് ഭീകരനെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വായ്ബയിലെ മൂന്ന് ഭീകരനെ വധിച്ച് സു രക്ഷാ സേന. ശ്രീനഗറിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഖന്‍ മോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യനെ ഇവരാണ് കൊന്നതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഖന്‍മോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യന്‍ ആയ സമീര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെ ട്ടത്. വാഹനങ്ങളില്‍ എത്തിയ ഭീകരരാണ് സമീറിന് നേരെ ആക്രമ ണം നടത്തിയത്. ഗുരുതരമായി പരി ക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികത്സയിലിരിക്കേ മരിക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ നെഞ്ചില്‍ തറച്ചത്. ഇത് ശസ്ത്രക്രിയ വഴി പുറത്തെടുത്തെങ്കി ലും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു
അതേസമയം ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന നൗഗാമില്‍ പരിശോധന നടത്തിയത്. ഇവരെ സംബന്ധിച്ച് കൂടുത ല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












