പ്രിയപ്പെട്ട കവി സച്ചിദാനന്ദനെ ഫേസ് ബുക്ക് വിലക്കിയിരിക്കയാണ്.
ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും നേരെ സച്ചിദാനന്ദൻ ഉയർത്തിക്കൊണ്ടു വരുന്ന
സർഗാത്മകമായ നിരന്തര ജാഗ്രതക്കു നേരെയാണ് ഫേസ് ബുക്ക് വിലക്ക്.
മലയാളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ കവിയാണ്
സച്ചിദാനന്ദൻ. അതിർത്തികളില്ലാത്ത മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ കവിതകളാണ് സച്ചിദാനന്ദൻ നമുക്ക് തരുന്നത്. തെരുവായ തെരുവുകളില്ലാം കത്തിപ്പടരുന്ന വാക്കുകളാണത്. ഉന്നതമായ നീതിബോധം അത് ഉയർത്തിപ്പിടിക്കുന്നു.
മനുഷ്യ തുല്യതക്കു വേണ്ടി കവിതയിലും ജീവിത ത്തിലും കവി ഉയർത്തിക്കൊണ്ടു വരുന്ന പോരാട്ടങ്ങളെ ഫാസിസ്റ്റ് വർഗീയവാദികൾ ഭയക്കുന്നുണ്ട് എന്നതിൻ്റെ തെളിവാണ് ഈ വിലക്ക്.
കാരുണ്യത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും
മാനവികതയുടെയും കവിതയിലെ വെളിച്ചത്തെ
വിലക്കുകൾ കൊണ്ടും ഭീഷണി കൊണ്ടും മറയ്ക്കാനാവില്ല.
സച്ചിദാനന്ദനെതിരായ ഫേസ് ബുക്ക് വിലക്കിൽ
പ്രതിഷേധിക്കണമെന്ന് മുഴുവൻ ജനാധിപത്യവാദികളോടും അഭ്യർത്ഥിക്കുന്നു.
ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി