ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റല്‍ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനി യാഴ്ച നാടിന് സമര്‍പ്പിക്കും
കൊച്ചി : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റല്‍ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) കീഴിലുള്ള ഇവിടെ ഇന്‍കുബേറ്ററുകള്‍, ആക്‌സിലറേറ്റര്‍, ഡിസൈനര്‍ സ്റ്റു ഡിയോകള്‍, മികവിന്റെ കേന്ദ്രം തുടങ്ങിയവ സജ്ജീകരിക്കും.
കളമശേരി ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലാണ് രണ്ടു ലക്ഷം ചതുരശ്രയടിയില്‍ പുതിയ കെട്ടിടസമുച്ചയം. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോം പ്ലക്‌സിലെ 165 സ്റ്റാര്‍ട്ടപ്പുകള്‍ക്കുപുറമേ 200 സംരം ഭങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ തുടങ്ങുമെന്ന് കെഎസ്യുഎം സിഇഒബജോണ്‍ എം തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ 13.2 ഏക്കറിലാണ് ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍. സംരം ഭകരുടെ സുസ്ഥിര വളര്‍ച്ചയും ആശയം മുതല്‍ ഉല്‍പ്പന്നത്തിന്റെ വിപണനംവരെയുള്ള കാര്യ ങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.2.3 ലക്ഷം ചതുരശ്രയടിയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോം പ്ലക്‌സ്, ബയോ ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയാണ് നിലവിലുള്ളത്.
സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിഭാഗങ്ങളിലെ ഉല്‍പ്പന്ന രൂപകല്‍പ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇത് മാറും. നിര്‍മി തബുദ്ധി ഓഗ്മെന്റഡ് റിയാലിറ്റി,ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ലാംഗ്വേജ് പ്രോസസിങ് സാങ്കേതികവിദ്യകളിലൂടെയാണ് പ്രവര്‍ത്തനം. 2,500 പേര്‍ക്ക് നേരിട്ട് തൊ ഴില്‍ ലഭിക്കും. ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രതിബന്ധങ്ങള്‍ ഡിജിറ്റല്‍ ഹബ്ബിന്റെ വര വോടെ ഇല്ലാതാകും.
ഡിസൈനര്‍മാര്‍ക്കും പുതിയ പ്രതിഭകള്‍ക്കും കൂടുതല്‍ അവസരങ്ങളും ലഭിക്കും. ശനിയാഴ്ച 11.15ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.