ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
റായ്പുര്‍ : ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഇ ഡിക്കു പുറമെ ആഭ്യന്തര നികുതി വിഭാഗവും സൗമ്യയുടെ സ്വത്തുവകകള്‍ പരിശോധിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് സൗമ്യയെ ഇ ഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാ സമായി വിവിധ കേന്ദ്ര ഏജന്‍സികള്‍ സൗമ്യയെ ചോദ്യം ചെയ്തു വരികയായിരുന്നെന്നാണ് വിവരം. ഇവ രുടെ വീട്ടിലും മറ്റും റെയ്ഡും നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, 2002 പ്രകാരമാണ് ഇ ഡി റെയ്ഡും അറസ്റ്റും രേഖപ്പെടുത്തിയത്.
ഛത്തീസ്ഗഡില്‍ നിന്ന് കൊണ്ടുപോകുന്ന ഓരോ ടണ്‍ കല്‍ക്കരിക്കും 25 രൂപ വീതം അധിക നികുതി അ നധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്.സൗമ്യയ്ക്കു പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിന സ്സുകാരും രാഷട്രീയക്കാരും ഇടനിലക്കാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേസ് രാ ഷ്ട്രീയപ്രേരിതമാണെ ന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.











