മണിച്ചന്റെ ഡയറിയില്‍ നിന്ന് സിപിഎം നേതാക്കള്‍ക്കും പൊലീസ്, എക്‌സൈസ് ഉ ദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയത് വിവാദമായി രുന്നു. 2000 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്. കല്ലുവാതുക്കല്‍ മദ്യദുരന്തം കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത സര്‍ ക്കാര്‍ തീരുമാനത്തിന് പിന്നില്‍ കാരണങ്ങളുണ്ടെന്ന് സാമൂഹിക, പരിസ്ഥിതി പ്രവര്‍ ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തം കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ തീരു മാനത്തിന് പിന്നില്‍ കാരണങ്ങളുണ്ടെന്ന് സാമൂഹിക, പരിസ്ഥിതി പ്രവ ര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. കേസിലെ മുഖ്യപ്രതി മണിച്ചനില്‍ നി ന്ന് അന്നത്തെ ഭരണപക്ഷ നേതാക്കളില്‍ ചിലര്‍ പണം വാങ്ങി എന്ന വി ജിലന്‍സിന്റെ കണ്ടെത്തലില്‍ എന്ത് നടപടിയെടുത്തു എന്ന് ചോദിച്ച് വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച കത്തിന് നല്‍കിയ മറുപടിയാ ണ് സി ആര്‍ നീലകണ്ഠന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
കടകംപളളി സുരേന്ദ്രന് 60,000 രൂപയും, പല പ്രവാശ്യങ്ങളിലായി ഭാര്‍ഗ വി തങ്കപ്പന് 3,30,000 രൂപയും,സത്യനേശന് ആകെ 3,37,000 രൂപയും മ ണിച്ചന്‍ നല്‍കിയിട്ടുണ്ടെന്ന് രേഖയില്‍ പറയുന്നു. പേരൂര്‍ക്കട സദാശി വന് 1,00,000 രൂപയും, ഐ എം ഷാനവാസിന് 50,000 രൂപയും, കോലി യക്കോട് കൃഷ്ണന്‍ നായര്‍ക്ക് 30,000രൂപയും, മുളാക്കല്‍ ശ്രീധരന് 2000 രൂപയും, അജിത് എന്നയാ ള്‍ ക്ക് 75,000 രൂ പയും മണിച്ചന്‍ നല്‍കിയിട്ടുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് മണിച്ചനടക്കം വിവിധ കേസുകളില്‍ ഉള്‍ പ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയില്‍മോചിതരാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മണിച്ചന്റേ യും മറ്റ് തടവുകാരുടേയും മോചനത്തിനായുളള ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമ ര്‍പ്പിച്ചിരിക്കുകയാണ്.
സി ആര്‍ നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്
മണിച്ചന്‍ എന്ന അബ്കാരി കരാറുകാരന്‍ അന്നത്തെ ഭരണപക്ഷ നേതാക്കളായ കടകംപളളി സുരേ ന്ദ്രന്‍, ഭാര്‍ഗവി തങ്കപ്പന്‍, സത്യനേശന്‍, പേരൂര്‍ക്കട സദാശിവന്‍, ഐഎം ഷാനവാസ്, കോലിയക്കോ ട് കൃഷ്ണന്‍ നായര്‍, മുളാക്കല്‍ ശ്രീധരന്‍, അജിത് എന്നിവര്‍ക്ക് പണം നല്‍കി യി ട്ടുണ്ടെന്നാണ് പറയുന്നത്.
കടകംപളളി സുരേന്ദ്രന് 60,000 രൂപയും, പല പ്രവാശ്യങ്ങളിലായി ഭാര്‍ഗവി തങ്കപ്പന് 3,30,000 രൂപയും, സത്യനേശന് ആകെ 3,37,000 രൂപയും മണിച്ചന്‍ നല്‍കിയിട്ടുണ്ടെന്ന് രേഖയില്‍ പറ യുന്നു. പേ രൂര്‍ക്കട സദാശിവന് 1,00,000 രൂപയും, ഐ എം ഷാനവാസിന് 50,000 രൂപയും, കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്ക് 30,000രൂപയും, മുളാക്കല്‍ ശ്രീധരന് 2000 രൂപയും, അജിത് എന്നയാള്‍ക്ക് 75,000 രൂ പയും മണിച്ചന്‍ നല്‍കിയിട്ടുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്‍കം ടാക്സ് അധികൃതര്‍ മണിച്ചനില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ ഇവയെല്ലാം വിവരിച്ച തായി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭാര്‍ഗവി തങ്കപ്പനേയും കടകംപളളി സുരേന്ദ്രനേയുമാണ് പൊതുപ്രവര്‍ത്തകരായി അ വതരിപ്പിച്ചിട്ടുളളതെന്നും സി ആര്‍ നീലകണ്ഠന്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നു.
കല്ലുവാതുക്കല്‍ മദ്യദുരന്തം ;
31 പേര്‍ക്ക് ജീവഹാനി, ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി
31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയും ചെയ്ത സംഭ വമാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം. 2000 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നി ര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീ ഥൈന്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയായിരുന്നു. മണിച്ചന്റെ ഡയറിയില്‍ നിന്ന് സിപിഎം നേതാക്കള്‍ക്കും പൊലീസ്,എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയതിന്റെ രേ ഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.