കോവിഡ് വ്യാപനം വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ എക്സൈസ് കമ്മിഷണര്‍ക്കും ബെവ്കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കി
കൊച്ചി : കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കല്യാണത്തിന് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബെ വ്കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് ബിവ റേജ് കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈ ക്കോടതി. ബെവ്‌കോയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടനടി നടപടിയെടുക്കമെന്ന് കോടതി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കല്യാണത്തിനും മരണത്തിനും 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവൂ എന്നാല്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് കോടതി വിമര്‍ശിച്ചു.
ബെവ്കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാ മചന്ദ്രന്റെ വിമര്‍ശനം. എക്‌സൈസ് കമ്മീ ഷണര്‍ അനന്തകൃഷ്ണന്‍, ബെവ്കോ എംഡി എന്നിവര്‍ ഓ ണ്‍ലൈന്‍ മുഖാന്തരം കോടതിക്ക് മുന്നില്‍ ഹാജരായിരുന്നു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്‌കോയ്ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകി ല്ലെന്ന് കോടതി വ്യക്തമാക്കി. ബെവ്‌കോ യ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് അഞ്ഞൂറോളം പേരാണ്. ഒരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കാതെയാണ് ക്യൂ നില്‍ക്കുന്നത്. മദ്യ വില്‍പ്പനയുടെ കു ത്തക സംസ്ഥാന സര്‍ക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നില്ല. ജ നങ്ങളെ ഇക്കാര്യത്തില്‍ കു റ്റം പറയാന്‍ കഴിയില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാ രിന് ബാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ തവണ ലോക്ക് ഡൗണിന് ശേഷം ബെവ്‌കോ തുറന്നപ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിനു ളള സംവിധാനം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു സംവിധാനവുമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ സാ ധ്യമായ എ ല്ലാം നടപടികളും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്.
തിരക്ക് ഒഴിവാക്കുന്നതിനുളള എല്ലാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കോടതി ഈ വാദം തള്ളി. കേസില്‍ പത്തുദിവസത്തിനകം വിശദമായ സത്യവാങ്മൂലം നല്‍കാനാണ് എക്‌സൈസ് കമ്മീഷണര്‍ക്കും ബെവ്‌കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.