മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കര്‍ ശന സുരക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറു ത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെ ട്രോയില്‍ കയറാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് വലിച്ചിഴച്ചാണ് വാഹ നത്തില്‍ കയറ്റിയത്.
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കര്‍ശന സുരക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറുത്ത വസ്ത്രം ധരി ച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോയില്‍ കയറാനെത്തിയ ട്രാ ന്‍സ്‌ജെന്‍ഡറുകളെ പൊലീസ് വലിച്ചിഴ ച്ചാണ് വാഹനത്തില്‍ കയറ്റിയത്. കറുത്ത വസ്ത്രം ധരിച്ചെ ത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാ സ്‌കും വിലക്കി.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു സം സ്ഥാനമാകെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയി രുന്നു. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലുടനീളം വന്‍ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടു ള്ളത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യ മ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയു ടെ പരിപാടികളില്‍ കറുത്ത മാസ്‌കിനും വിലക്കുണ്ട്.
മുഖ്യമന്ത്രി വിശ്രമിച്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു കാവല്‍ ഒരുക്കിയത്. കലൂരിലും, ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.
കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണു കൊച്ചിയിലും കറുത്ത മാസ്‌കിനു വിലക്കേര്‍പ്പെടുത്തി യത്. കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തക രോടു മാസ്‌ക് നീക്കാന്‍ പൊലീ സ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടാണു മുഖ്യമന്ത്രിക്കു കടന്നുപോകാന്‍ വഴിയൊരുക്കിയത്.