കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുറയുന്നു. കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായ കമായെന്നാണ് വിലയിരുത്തല്‍
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,40,842 പേര്‍ക്ക്. 3,55,102 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,741 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ആകെ മരണം 2,99,266 ആയി.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി. ഇതില്‍ 2,34,25,467 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവില്‍ 28,05,399 പേരാ ണ് ചികിത്സയിലുള്ളത്.ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേര്‍ വാക്‌സിന്‍ സ്വീ കരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്‌നാട്ടില്‍ ഇന്നലെ 35,873 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 25,776 പേര്‍ക്കാണ് രോഗ മുക്തി. 448 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. ആകെ രോഗ മുക്തി 15,02,861. ആകെ മരണം 20,046. നിലവില്‍ 2,84,278 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ ഇന്നലെ 31,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ ഇരട്ടിയിലധി കമാണ് ഇന്ന് രോഗമുക്തര്‍. 61,766 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സം സ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവില്‍ 4,83,204 പേര്‍ ചികിത്സയിലുണ്ട്.
മഹാരാഷ്ട്ര (5,527,092), കര്‍ണാടക (2,367,742), കേരളം (2,293,632), തമിഴ്നാട് (1,770,988), ഉത്തര്‍ പ്രദേശ് (1,659,265), ആന്ധ്രപ്രദേശ് (1,542,079) എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള ആറ് സംസ്ഥാനങ്ങള്‍.