സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് നേ താക്കള്‍ നല്‍കുന്ന സൂചന. ഇതിനു മുമ്പായി ഡി കെ ശിവകുമാറിനെ അനുനയിപ്പി ക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഏക ഉപമു ഖ്യമന്ത്രി പദവി ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കോണ്‍ ഗ്രസ് നേതാവ് എം ബി പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ ന്നിട്ടുണ്ട്.
ബംഗലൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യക്കും സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിനുംവേണ്ടി അണികള്‍ പരസ്യഅവകാശവാദം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ ഡ് നിരീക്ഷകരെ നിയോഗിച്ചു. പുതിയ മുഖ്യമന്ത്രിയെ ഇന്ന് തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. ബം ഗലൂരുവില്‍ ഇന്നലെ നട ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത എഐസിസി നി രീക്ഷകര്‍ ഇന്നു രാവിലെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. നിരീക്ഷകര്‍ എംഎല്‍ എമാരുമായി പ്ര ത്യേകം പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.
നിരീക്ഷകരായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിങ് അല്‍വാര്‍, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്നെങ്കിലും യോജിച്ച തീരുമാ നം എടുക്കാനായില്ല. തുടര്‍ന്നാണ് തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയ്ക്ക് വിട്ട് പ്രമേയം അംഗീക രിച്ചു. അതിനിടെ യോഗം നടന്ന ബംഗളൂരുവിലെ ഹോട്ടലിനു പുറത്ത് ഇരുനേതാക്കള്‍ക്കുവേണ്ടി അണി കള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കി. ഇരുവര്‍ക്കും വേണ്ടി പോസ്റ്റര്‍, ഫ്‌ളക്‌സ് പ്രചാരണവും തകൃതി യാണ്. യോഗത്തിന് ശേഷം നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ആരാഞ്ഞു. ഭൂ രിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.
സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡല്‍ ഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ നിരീക്ഷകര്‍ താമസി ക്കുന്ന ഹോട്ടലില്‍ രാവിലെ ഡി കെ ശിവകുമാര്‍ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ് ഡികെയുടെ നീക്കം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായാല്‍ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കില്‍ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപി ക്കുന്നത് നീണ്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതിനു മുമ്പായി ഡി കെ ശിവകുമാറിനെ അനുനയിപ്പി ക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഏക ഉപമുഖ്യമന്ത്രി പദവി ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടേക്കുമെ ന്നും സൂചനയുണ്ട്. കോണ്‍ ഗ്രസ് നേതാവ് എം ബി പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.