ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി ജെ പിയുടെ ലീഡ് 68 സീറ്റുകളില്‍ മാത്രമാണ്. ജെഡിഎസ് 22ഉം മറ്റുള്ളവര്‍ മൂന്നും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോ ണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റുക ളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി ജെ പിയുടെ ലീഡ് 68 സീറ്റുകളില്‍ മാത്രമാണ്. ജെഡി എസ് 22ഉം മറ്റുള്ളവര്‍ മൂന്നും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ആദ്യ അരമണിക്കൂറില്‍ ബിജെപിയാണ് ലീഡ് ചെയ്തതെങ്കിലും പിന്നീട് കോണ്‍ഗ്രസ് മുന്നേറുന്ന സ്ഥിതി വിശേഷമാണുള്ളത്. എക്സിറ്റുപോളുകള്‍ ശരിവെക്കുന്ന നിലയി ലാണ് നിലവിലത്തെ സാഹചര്യം. ഈ മു ന്നേറ്റം തുടരാനായാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഫലസൂചകങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോ ടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണ യില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകു മാറും മുന്നിലാണ്.
224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇപ്പോള്‍ അറിയുന്നത്. സംസ്ഥാനത്തിന്റെ ചരി ത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേ ന്ദ്രങ്ങളിലാണ് നടക്കുന്നത്. 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.തൂക്കുസഭയാണ് കൂടുത ല്‍ എക്സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. എന്നാല്‍ രണ്ട് സര്‍വേകള്‍ കോണ്‍ഗ്രസിന് വ്യക്തമായ മു ന്നേറ്റവും പ്രവചിച്ചു.