പ്രസിഡന്റ് കെ കെ ദിവാകരന്‍,ടി എസ് ബൈജു, വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സിപിഎം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായത്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍.പ്രസിഡന്റ് കെ കെ ദിവാകരന്‍,ടി എസ് ബൈജു, വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സിപിഎം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായത്.
12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. കേസുമായി ബന്ധ പ്പെട്ട് ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അ റസ്റ്റ് ചെയ്യുന്നത്. ഭരണസമിതി അംഗങ്ങള്‍ പദ വി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ 200കോടിരൂപയാണ് നിക്ഷേ പകര്‍ പിന്‍വലിച്ചത്. ഇത്ര ചെറിയ കാലത്ത് ഇത്രയേ റെ നിക്ഷേപം പിന്‍വലിച്ചതിനു പിന്നില്‍ ഭര ണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറി ഞ്ഞ് ഭരണസമിതിയംഗങ്ങള്‍ വേണ്ടപ്പെട്ടവരുടെ പണം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുക യായിരു ന്നുവെന്നാണ് കരുതുന്നത്.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് ഹര്‍ജി വീണ്ടും പരിഗണി ക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോട തിയി ല്‍ പറഞ്ഞിരുന്നു.കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്ന തെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോ ടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.