കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നി വരാണ് കസ്റ്റഡിയിലായത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ ആസൂത്രകരെന്ന് കരുതുന്ന ബിജു കരീമും, ബിജോയും ഉള്‍പ്പെടെ നാല് പ്രധാന പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. സുനില്‍ കു മാര്‍, ജില്‍സ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികള്‍. ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ ഒളി വില്‍ പോയ പ്രതികളെ തൃശൂര്‍ നഗരത്തില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവ ര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പിടിയിലായ പ്രതികളെ അവരുടെ വീടുകളിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയി. പിപിഇ കിറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് പോയത്. വായ്പാ തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണം എന്ത് ചെയ്തുവെന്നാണ് അന്വേഷിക്കുന്നത്. രാവിലെ 10: 30 മുതല്‍ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടക്കുകയാണ്.
ഇനി രണ്ട് പേര്‍ കൂടി പിടിലാകാനുണ്ട്. ബിജു കരീമിനും ബിജോയ്ക്കും പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ ക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനില്‍ കു മാറും കിരണുമാണ് ഒളിവില്‍ കഴിയുന്ന പ്രതികള്‍. കി രണ്‍ ബിജു കരീമിന്റെ ബിനാമിയാണെന്നാണ് സൂചന. ഇയാള്‍ വിദേശത്തേക്ക് കടന്നോ എന്നും സംശയിക്കുന്നുണ്ട്.
തൃശൂര്‍ അയ്യന്തോളിലൊരു ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. തട്ടിപ്പ് പുറത്ത് വ ന്നതോടെ ഒളിവില്‍ പോയ പ്രതികള്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിര്‍ത്തി യിരുന്നു. ഇത് കാരണമാണ് ഇവരെ കണ്ടെത്താന്‍ വൈകിയതെന്നാണ് പൊലിസ് വിശദീകരണം. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു. ജില്‍സ് ആയി രുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷന്‍ ഏജന്റായിരുന്നു. സിപിഎം പൊറത്തി ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും. ജില്‍സും പാര്‍ട്ടി അംഗമാണ്.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ നേതൃ ത്വ ത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡ ന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തി ട്ടുണ്ട്.
സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്‌പെന്റ് ചെയ്തിരുന്നു. മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്.