സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് പെരിങ്ങയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്
കണ്ണൂര്‍ : നിരവധി സ്വര്‍ണ്ണക്കവര്‍ച്ചാ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോമില്‍ വെച്ചാണ് അര്‍ജുന്‍ പിടിയിലായത്. പ്രതി യെ മലപ്പുറം കൊ ണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണ്ണം കൊള്ള യടിച്ചെന്നാണ് കേസ്.
നിലവില്‍ കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസി ലാണ് അറസ്റ്റ്. കരിപ്പൂ രില്‍ ഇന്‍ഡിഗോ വിമാനത്തിലെത്തിയ മഹേഷ് എന്ന കാരിയറില്‍ നിന്ന് അയാളുടെ തന്നെ ഒ ത്താശയോടെ സ്വര്‍ണം തട്ടുകയായിരുന്നു. ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് അര്‍ജുന്‍ ആയ ങ്കിയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം, സ്വര്‍ണം തട്ടാനെത്തിയ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തെ പിന്തുടര്‍ന്നവര്‍ അടക്കം അഞ്ചുപേര്‍ രാമനാട്ടുകരയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടിരു ന്നു. ഈ വര്‍ഷം ജൂണില്‍ അര്‍ജുന്‍ ആയങ്കിയെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടു കടത്തിയിരുന്നു.