കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍ കിയിരിക്കുന്നത്. നേരത്തെ കീഴ്‌കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു.
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈ ക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധ നയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ കീഴ്‌കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു.
രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കുകയും ആള്‍ ജാമ്യവും നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനു മതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തില്‍ രണ്ടു തവണ അന്വേഷണ ഉദ്യോഗ സ്ഥര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേ ശിച്ചിട്ടുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. നേരത്തെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അര്‍ജുന്റെ ജാമ്യാ പേക്ഷ തള്ളിയിരുന്നു.
പ്രതിക്കു ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാ ന്‍ സാധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചായിരുന്നു കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത്.











