കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ആസൂത്രകര്‍ കൊടി സുനിയും, ഷാഫിയുമാണെന്നാണ് അര്‍ജുന്‍ ആയങ്കി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തി ലായിരുന്നു പരിശോധന നടത്താനുള്ള കസ്റ്റംസ് നീക്കം
കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ടിപി വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേ ക്കും. കൊടി സുനിയ്ക്കും ഷാഫിയ്ക്കും കസ്റ്റംസ് നോട്ടീ സ്. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ടിപി വധക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ടിപി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് പൂട്ടിക്കിടന്നതിനാല്‍ കസ്റ്റംസിന് അകത്തേക്ക് പ്രവേശിക്കാനായില്ല. ഇവിടെ നിന്നു ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇവിടെ നിന്ന് ലാപ്‌ടോ പ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ആസൂത്രകര്‍ കൊടി സുനിയും, ഷാഫിയുമാണെന്നാണ് അര്‍ജുന്‍ ആയങ്കി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോ ധന നടത്താനുള്ള കസ്റ്റംസ് നീക്കം. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ഭയന്ന് ഷാഫിയുടെ പള്ളൂരി ലെ വീട്ടിലാണ് അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ട്.
രാവിലെ അര്‍ജുനെ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാറ് ഒളിപ്പിച്ച അഴീക്കോട് ഉരു നിര്‍മ്മാണശാലയ്ക്കടുത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു കാറ് മാറ്റാനുള്ള തത്രപ്പാടില്‍ ഫോണ്‍ കളഞ്ഞുപോയെന്നായിരുന്നു അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ ഫോണ്‍ ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് ഇന്ന് അര്‍ജുന്‍ മൊഴി തിരുത്തി. അര്‍ജുന്റെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളും ഓഡിയോ സന്ദേശങ്ങളും വാട്‌സപ്പ് ചാറ്റ് ഹിസ്റ്റ റിയും വീണ്ടെടുത്ത് തുടര്‍ പരിശോധന നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.
അര്‍ജ്ജുന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡ്, എടിഎം, സ്വര്‍ണം ഇടപാട് നട ത്തിയതിന്റെ രേഖകള്‍ എന്നിവ കണ്ടെത്തിയെന്ന് കസ്റ്റംസ് അവകാശപ്പെട്ടു. അര്‍ജുന്റെ ഭാര്യ അമ ലയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് എത്താന്‍ നോട്ടീസും നല്‍കിയാണ് സംഘം ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്.