കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം
കണ്ണൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാ നാണ് നിര്‍ദേശം. കസ്റ്റംസിന്റെ പ്രവന്റീവ് വിഭാഗ മാണ് നോട്ടീസ് അയച്ചത്. മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അര്‍ജ്ജുന്‍ ആയങ്കി യെന്ന് സംശയിക്കുന്നതായും ഷഫീഖിനെ കസ്റ്റഡിയിലെടുക്കാന്‍ അപേക്ഷ നല്‍കുമെന്നും കസ്റ്റം സ് വ്യക്തമാക്കി .
നാല് വര്‍ഷമായി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ജ്ജുന്‍ ഇതിനോടകം കോടികളുടെ സ്വര്‍ണം പിടിച്ചു പറിച്ചിട്ടുണ്ട് എന്നാണ് വിവരം. സ്വര്‍ണക്കടത്ത് ക്വട്ടേ ഷനിലെ സംഘത്തലവന്‍ കൂടിയായ അര്‍ജ്ജുന്‍ ആയങ്കിയുടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസ ന്ദേ ശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്.
അര്‍ജ്ജുന്‍ ആയങ്കി സംഘത്തിലെ മറ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറ ത്തുവന്നത്. സ്വര്‍ണം തിരിച്ചു തന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. ഒറ്റയ്ക്ക് കൈക്കലാക്കിയാല്‍ നാട്ടിലിറങ്ങാന്‍ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാര്‍ട്ടിക്കാരും സം ഘത്തിലുണ്ട്. രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും അര്‍ജ്ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.
അതേസമയം അര്‍ജുന്‍ ആയങ്കി കരിപ്പൂരിലേയ്ക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിര്‍മ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാര്‍, പൊലീസ് എത്തും മുമ്പേ അര്‍ജ്ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.