സമ്പന്നരും വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയ നിരവധി പേരും സിഎംഡിആര്‍ എഫില്‍ നിന്നും ധനസഹായം നേടിയെടുത്തതായിട്ടാണ് വിജിലന്‍സിന്റെ കണ്ടെത്ത ലുകള്‍. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശ മലയാളികള്‍ക്ക് ചികിത്സയസ ഹായം ലഭിച്ചു. ഒരാള്‍ മൂന്ന് ലക്ഷം രൂപ വരെ സിഎംഡിആര്‍ഫില്‍ നിന്നും അനുവദിച്ച തായി വിജിയലന്‍സ് കണ്ടെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടുന്നതിനായി വ്യാപക ക്രമ ക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് ന ടത്തിയ മിന്നല്‍ പരിശോധനയിലാ ണ് തട്ടിപ്പ് പുറത്തുവന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് ധനസഹായം വാങ്ങി നല്‍കു ന്നതിനായി കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അ പേക്ഷിച്ച 16 അപേക്ഷകളില്‍ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി.എറണാകുളം ജില്ലയിലെ സമ്പന്നനാ യ വിദേശ മലയാളിക്ക് ചികിത്സാ ധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചിട്ടുള്ളതായാ ണ് കണ്ടെത്തിയത്.
കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധ ന്‍ നല്‍കിയതാണെന്നും പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും ക രുനാഗപ്പള്ളിയില്‍ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടര്‍ നല്‍കിയതാണെ ന്നും ഒരേ വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഡോക്ടര്‍ രണ്ടുദിവസങ്ങളിലായി വിതരണം ചെയ്തതായും കണ്ടെത്തി.
എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സ സഹായമായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. നിലമ്പൂരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സക്കാ യി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്പെഷലിസ്റ്റ് അല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതര രോഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും വ്യക്തമായി. മുണ്ടക്കയം സ്വദേശിക്ക് 2017ല്‍ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019ല്‍ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10,000 രൂപയും 2020ല്‍ ഇതേ വ്യക്തിക്ക് അര്‍ബുദത്തിന് കോ ട്ടയം കലക്ടറേറ്റ് മുഖേന 10,000 രൂപയും അനുവദിച്ചതാ യി കണ്ടെത്തി.
ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലു രോഗ വിദഗ്ദ്ധനാണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോര്‍ജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അയാളല്ല അപേക്ഷിച്ചതെന്നും കണ്ടെത്തി. ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളി ലും ക്രമക്കേടുകള്‍ കണ്ടെത്തി.