കൊച്ചി: കയർ, കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കൊച്ചി തുറമുഖത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാണ് ഒന്നാം സ്ഥാനം. 2019- 20 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 2757.90 കോടി രൂപയുടെ കയർ, കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. സർവകാല റെക്കോർഡാണിത്. മുൻവർഷത്തെക്കാൾ 30 കോടി രൂപ അധിക വരുമാനം നേടി.
കൊച്ചി തുറമുഖം വഴി 1,07,023.39 ലക്ഷം രൂപ മൂല്യമുള്ള 2,17,930 ടൺ കയറ്റുമതിയാണ് നടത്തയത്. തൂത്തുക്കുടി വഴി 107023.69 ലക്ഷം രൂപയുടെ മൂല്യമുള്ള 5,19,144 ടണ്ണാണ് കയറ്റിയയച്ചത്. 99 ശതമാനവും നടത്തുന്നത് തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങൾ വഴിയാണ്.
2018-19 ൽ കയറ്റുമതി 2728.04 കോടി രൂപയുടേതായിരുന്നു. 2019- 20 വർഷത്തിൽ 9,88,996 മെട്രിക് ടൺ കയർ, കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം 9,64,046 മെട്രിക് ടണ്ണായിരുന്നു. ആഭ്യന്തര വിപണിയിലും കയർ, കയർ ഉൽപ്പന്നങ്ങളുടെ വർധിച്ച ആവശ്യകതയാണ് പ്രകടമാവുന്നതെന്ന് അധികൃതർ പറഞ്ഞു.
