കപ്പല്‍ യാത്രാ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലി നെതിരെ കവരത്തി പൊലീസ് കേസെടുത്തു. കപ്പല്‍ യാത്രക്കും ചരക്ക് നീക്ക ത്തിനുമുള്ള നിരക്ക് വര്‍ധിപ്പിച്ച നട പടിക്കെതിരെ കവരത്തി ഗാന്ധി സ്വകയറിലാണ് പ്രതിഷേധം നടന്നത്
കൊച്ചി: കപ്പല്‍ യാത്രാ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലി നെതിരെ കവരത്തി പൊലീസ് കേസെടുത്തു. കപ്പല്‍ യാത്രക്കും ചരക്ക് നീക്കത്തിനുമുള്ള നിരക്ക് വര്‍ധി പ്പിച്ച നടപടിക്കെതിരെ കവരത്തി ഗാന്ധി സ്വകയറിലാണ് പ്രതിഷേധം നടന്നത്. പൊതുശല്യം ഉള്‍പെടെ നാല് വകുപ്പുകള്‍ ചുമത്തിയാണ് എം.പിക്കും ഒപ്പം പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തത്. ജനാ ധിപത്യപരമായ പ്രതിഷേധത്തിനെതിരെയാണ് നടപടിയെന്നും നിയമപരമായി നേരിടുമെന്ന് എം.പി മു ഹമ്മദ് ഫൈസല്‍ പറഞ്ഞു. അതെ സമയം ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്ക് കപ്പല്‍ ടിക്കറ്റില്‍ കണ്‍സെഷന്‍ അനുവദിക്കണമെന്ന് എന്‍.എസ്.യു.ഐ ആവശ്യപ്പെട്ടു.












