കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥി തിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും
കൊച്ചി: കപ്പല്‍ശാലയും ദക്ഷിണ നാവികത്താവളവും ഉള്‍പ്പെടെ കൊച്ചിയിലെ 11 പ്രദേശങ്ങളെ അതീവ സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണവും നിയന്ത്രണ വും കടുപ്പിക്കും. രാജ്യരക്ഷയ്ക്കും മറ്റും നിര്‍ണായകമായ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഇവിടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാകും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്ര ണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഒൗദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും. ഫോ ട്ടോഗ്രഫി, വീഡിയോഗ്രഫി, മൊബൈല്‍ ചിത്രീകരണം, ഡ്രോണ്‍ ഉപയോഗം തുടങ്ങിയവ നിയന്ത്രിക്ക പ്പെടും. ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുന്ന വിവരമോ ദൃശ്യങ്ങളോ പുറത്തുപോകുന്നതും തടയപ്പെ ടുമെന്നാണ് സൂചന.
അതീവ സുരക്ഷാ മേഖലകള്‍
- കൊച്ചി കപ്പല്‍ശാല
- കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍
- നേവല്‍ ജെട്ടി
- റോ റോ ജെട്ടി
- ദക്ഷിണ നാവികത്താവളം
- കൊച്ചി തുറമുഖ പ്രദേശം
- തുറമുഖ ക്വാര്‍ട്ടേഴ്‌സുകള്‍
- പോര്‍ട്ട് കേന്ദ്രീയ വിദ്യാലയ
- കൊങ്കണ്‍ ഓയില്‍ സംഭരണി
- കുണ്ടന്നൂര്‍ ദേശീയപാത
- ഐലന്‍ഡിലെ നാവിക വിമാനത്താവളം
രാജ്യം ആഭ്യന്തരമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച കൊച്ചി കപ്പല്‍ശാല വര്‍ഷങ്ങളായി കനത്ത സു രക്ഷയിലാണ്. കപ്പല്‍ശാലയോടു ചേര്‍ന്ന് വന്‍വികസന പദ്ധതികള്‍ പൂര്‍ത്തിയാകുകയാണ്. വില്ലിങ്ഡ ണ്‍ ഐലന്‍ഡിലെ നാവികത്താവളത്തില്‍ നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് സംവിധാന വും ഒരുങ്ങുന്നുണ്ട്.
എം.ജി റോഡില്‍ രവിപുരം മുതല്‍ ദേശീയപാതയില്‍ കുണ്ടന്നൂര്‍വരെ നീളുന്ന പ്രദേശങ്ങളാണ് അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുന്നത്. തുറമുഖം, കേന്ദ്രീയ വിദ്യാല യം, ഓയില്‍ ടാങ്കറുകള്‍ തുടങ്ങിയ സു രക്ഷാപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കണക്കിലെടുത്താണ് നടപടി. ഐ.ബി. റോ, നേവല്‍ പൊലീസ്, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം ഇവിടങ്ങളില്‍ ശക്ത മാക്കും.