ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് വക്താവ് സിങ്വി ട്വിറ്ററില്‍ കുറിച്ചു
ന്യുഡല്‍ഹി: കന്‍വര്‍ തീര്‍ത്ഥാടന യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എ ങ്ങനെയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിസിങ്വി. മൂന്നു ദിവസത്തേക്ക് കേരള ത്തില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനെയാണ് സിങ്വി വിമര്‍ശിച്ചത്.ബക്രീദ് ആഘോഷങ്ങ ള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിങ്വി ട്വിറ്ററില്‍ കുറിച്ചു.
കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്നാണ് സിങ്വിയുടെ ഓര്‍മ്മപ്പെടുത്ത ല്‍.ഉ ത്തര്‍പ്രദേശിലെ കന്‍വര്‍ തീര്‍ത്ഥാടന യാത്ര നടത്തുന്നത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സുപ്രീം കോട തി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യം കൂടി വിലയി രുത്തിയാണ് സിങ്വിയുടെ പ്രതികരണം.
ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കാണ് കേരളത്തില്‍ ലോക്ഡൗണ്‍ ഇളവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. രണ്ടാംഘട്ട വ്യാപനത്തെ തുടര്‍ന്ന് വാരാ ന്ത്യലേക്ഡൗണ്‍ കേരളം കര്‍ശനമായി നടപ്പിലാക്കിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ ണ്ണമായും എടുത്തുമാറ്റിയിരുന്നില്ല. കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടു ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ വില യിരുത്താന്‍ കേന്ദ്ര വിദഗ്ധ സമിതി അംഗങ്ങളും കേരളത്തിലെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ മൂന്നു ദിവസത്തെ ഇളവു പ്രഖ്യാപിച്ചിരി ക്കു ന്നത്. രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പി ള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡി കാറ്റ ഗറിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറ ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്.