വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലിയി ല്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷിപത്രം വില്ലേജ് ഓഫീസില്‍ നിന്ന് ഹാജരാക്കണമെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗരസഭ അധികൃതര്‍ അറിയിച്ചത്
കൊച്ചി : കനാല്‍ പുറമ്പോക്കിലെ ദരിദ്ര കുടുംബങ്ങളുടെ പുനരധിവാസത്തിനായി അവധി ദിനത്തിലും കര്‍മനിരതരായി വില്ലേജ് ഓഫീസ് ജീവനക്കാര്‍. എറണാകുളം മുല്ലശ്ശേരി പി ആന്‍ഡ് ടി കോളനി പുറമ്പോ ക്കിലെ 83 കുടുംബങ്ങളുടെ പുനരധിവാസത്തിനായാണ് എളംകുളം വില്ലേജ് ഓഫീസ് ജീവനക്കാര്‍ അവ ധി ദിനമായിട്ടും ഞായറാഴ്ച ജോലി ചെയ്തു മാതൃകയായത്.

വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലി യില്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോ ക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷിപ ത്രം വില്ലേജ് ഓഫീസില്‍ നിന്ന് ഹാജരാക്കണമെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗ രസഭ അധികൃതര്‍ അറിയിച്ചത്. ഇതോടെ നെട്ടോട്ടമായി. സാക്ഷ്യപത്രം ഹാജരാക്കി യില്ലെങ്കില്‍ ഫ്‌ളാറ്റ് കിട്ടാന്‍ വൈകും. തിങ്കളാഴ്ച രാവിലെ പതിനൊന്നിനകം സര്‍ട്ടിഫി ക്കറ്റ് ഹാജരാക്ക ണമെന്നായിരുന്നു നഗരസഭ അധികൃതരുടെ അന്ത്യശാസന.
തുടക്കം മുതല്‍ കോളിനി നിവാസികളുടെ കിടപ്പാടത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍ വില്ലേജ് ഓഫീസര്‍ സി.കെ. സു നിലിനെ സമീപിച്ചതോടെയാണ് പ്രശ്‌ന പരി ഹാരത്തിന് നടപടിയായത്. വില്ലേജ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ഞായറാഴ്ച രാവിലെ എത്തിയ ജീവ നക്കാര്‍ ഓഫീസ് സമയം കഴിഞ്ഞും ഏറെ നേരം ജോലി ചെയ്താണ് എല്ലാ കുടുംബങ്ങള്‍ക്കും സാക്ഷ്യപ ത്രം തയ്യാറാക്കിയത്. തിങ്കാളാഴ്ച രാവി ലെ തന്നെ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് പരി ശോധന ഉള്‍പ്പെടെ നിരവധി അടിയന്തര ജോലികള്‍ക്കിടയിലാണ് കോളനി നിവാസികളുടെ കുടപ്പാട പ്ര ശ്‌ന പരിഹാരചത്തിനായി ജീവനക്കാര്‍ കൈകോര്‍ത്തത്.