മലയാളിയുടെ വായനാനുഭവങ്ങളില്‍ തോമസ് ജോസഫിന്റെ രചനകള്‍ നവീനമായ ഒരു അനുഭവമായിരുന്നു. സ്വപ്നസമാനമായ ഒരു അപരലോകത്തേക്കാണ് ഈ പ്രതിഭാധനനായ സാഹിത്യകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടു പോയത്
കൊച്ചി: മസ്തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്രമുഖ കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു. 67 വയസ്സായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമാ യി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.
മലയാളിയുടെ വായനാനുഭവങ്ങളില്‍ തോമസ് ജോസഫിന്റെ രചനകള്‍ നവീനമായ ഒരു അനുഭ വ മായിരുന്നു. സ്വപ്നസമാനമായ ഒരു അപരലോകത്തേക്കാണ് ഈ പ്രതിഭാധനനായ സാഹിത്യകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടു പോയത്. ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാ ണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
2013 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. എസ്ബിടി സാഹിത്യ പുരസ്‌കാരം, കെഎ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍ സ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. 1954 ജൂണ്‍ 8ന് എറണാകുളം ജില്ലയി ലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായാണ് ജനനം.