കസ്റ്റംസ് സഭക്ക് നല്‍കിയ മറുപടിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സഭയോടുള്ള അവഹേളനമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം: സഭാ ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കാണിച്ച് കസ്റ്റംസിന് നിയമസ ഭയുടെ നോട്ടീസ്. നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലിജ് കമ്മിറ്റിയാണു കസ്റ്റസിന് നോട്ടീസ് നല്‍കിയത്.
ചട്ടലംഘനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കസ്റ്റംസ് സഭയ്ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ മറുപടി കത്തിലെ പരാമര്‍ശങ്ങള്‍ സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു. കസ്റ്റംസ് സഭക്ക് നല്‍കിയ മറുപടിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സഭയോടുള്ള അവഹേളനമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ഹാജരാകാന്‍ ആവശ്യ പ്പെട്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു അയ്യപ്പനോട് ആവശ്യപ്പെട്ടത്. ആദ്യം നല്‍കിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിന് നല്‍കിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണു നിയമസഭ നോട്ടീസില്‍ പറയുന്നത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വസന്ത ഗോപനാണ് നോട്ടീസ് നല്‍കിയിരുന്നത്. രാജു എബ്രഹാം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നട പടി. നിയമസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ ന്ന് ബംഗാളില്‍ തെരെഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ മറുപടിക്ക് സമയം നീട്ടി നല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നു മാ യിരുന്നു സ്വപ്നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.