ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ പൊലീസ് കസ്റ്റഡിയി ലെടുത്ത ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാള്‍ കു റ്റം സമ്മതിച്ചെന്നും പൊലീസു പറഞ്ഞു.
കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവ ത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണര്‍ സി പി സദാനന്ദന്‍. സംഭവുമായി ബന്ധ പ്പെട്ട് പിടിയിലായ എച്ചൂര്‍ സ്വദേശി അക്ഷയ് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബ് എറിഞ്ഞ സംഘത്തിലെ പ്രധാനിയാണ് അക്ഷയ് എന്നും പ്രതികളെ തിരിച്ചറഞ്ഞതായും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
കസ്റ്റഡിയിലുള്ള നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാള്‍ കുറ്റംസമ്മതി ച്ചെന്നും പൊലീസു പറഞ്ഞു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. മൃതദേഹം മാറ്റാന്‍ വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല.പരിക്കേറ്റ് കിടക്കു ന്ന ആളുടെ ജീവന്‍ രക്ഷിക്കാന്‍ പെട്ടന്ന് ആശുപത്രിയിലെത്തിക്കാറുണ്ട്. എന്നാല്‍ തലച്ചോര്‍ ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു മൃതദേ ഹം. അതുകൊണ്ടു തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാതെ മൃതദേഹം അവിടെ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് നാടിനെ നടുക്കിയ സം ഭവമുണ്ടായത്. ഏച്ചൂര്‍ പാതിരപ്പറ മ്പില്‍ പരേതനായ മോഹനന്റെ മ കന്‍ ജിഷ്ണു (26) ആണു ഞായറാഴ്ച ബോംബേറില്‍ മരിച്ചത്. ഞായറാ ഴ്ച ഉച്ചയ്ക്കു വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടന്‍, 100 മീറ്റര്‍ പി ന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്.
ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സല്‍ക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരില്‍ നി ന്നും തോട്ടടയില്‍ നിന്നുമുള്ള 2 വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. തോട്ടടയിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു ജിഷ്ണു. കല്യാണം കഴിഞ്ഞ് വധു വിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുന്ന ആഹ്ലാദപ്രകടനത്തിനിടെ എറിഞ്ഞ ബോംബ് ല ക്ഷ്യം തെറ്റിയാണ് ജിഷ്ണുവിന്റെ തലയില്‍ വീണത്. രണ്ട് ബോംബാണ് എറിഞ്ഞത്. അതില്‍ ഒന്നാണ് പൊ ട്ടിയത്. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരു തുന്നത്.