ഇരുപത്തി മൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കൊടിയേറി. പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാ ക ഉയര്‍ത്തി.
കണ്ണൂര്‍: ഇരുപത്തി മൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയ ത്തില്‍ കൊടിയേറി. പൊതുസമ്മേളനവേദിയായ എ കെ ജി നഗറില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെ യര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. ഇകെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം.
ചെമ്പടയുടെ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ ലോകചരിത്രം മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചടി ഏറ്റെന്നു കരുതി ഒരിക്കലും സോഷ്യലിസം ഇല്ലാതാകുന്നില്ല. മാര്‍ക്സിസം ലെനി നിസം എന്നും ശരിയായി സിപിഎം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഭീക രമായ വേട്ടയാടലുകള്‍ നേരിട്ടാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നു വന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു. പാര്‍ട്ടി കോണ്‍ ഗ്രസിന്റെ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
അഞ്ച് മണിയോടെ പതാക ഉയര്‍ത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുന്നപ്ര വയലാറില്‍ നിന്ന് എം സ്വരാജിന്റെയും കയ്യൂരില്‍ നിന്ന് പി കെ ശ്രീമതിയുടെയും നേ തൃത്വത്തില്‍ പതാക ജാഥകളെ ത്തിയിരുന്നു. എന്നാല്‍ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം സമ്മേളന വേദിയിലെത്താന്‍ വൈകി യതാണ് പതാക ഉയര്‍ത്താനുള്ള സമയം നീണ്ടു പോയത്. പി കെ ശ്രീമതിയില്‍ നിന്നും ഏറ്റുവാങ്ങിയ കൊടിമരം കെ കെ ശൈലജ ടീച്ചര്‍ നാട്ടി. പിന്നീട് എം സ്വരാജില്‍ നിന്ന് കൊടിമരം ഏറ്റുവാങ്ങിയ സംഘാ ടക സമിതി ചെയര്‍മാന്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തുകയായിരുന്നു. ചടങ്ങില്‍ കാസര്‍കോട് ജില്ലാ സെ ക്രട്ടറി എം വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെ ടുക്കുന്നത്. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങ ളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. ബുധന്‍ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.
സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ ആദ്യമായെത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രവര്‍ത്തകര്‍. നാളെ രാവിലെ 10 മണിയോടെ നായനാര്‍ അക്കാദമിയില്‍ പ്രതി നിധി സമ്മേളനത്തിന് തുടക്കമാകും. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ളയാണ് പ്രതി നിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസ് സഖ്യം ; പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം
കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ സിപിഎം പാര്‍ട്ടി കോ ണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാവും. വിശാല മതേതര സഖ്യ ത്തിലാണ് കോണ്‍ഗ്രസിന് ഇടമെന്നും അതില്‍ ഭാഗമാകണോ യെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെ ന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസുമാ യി ദേശീയ തലത്തിലെ സഖ്യ ത്തിനു പകരം ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് തീരു മാനമെടുക്കാമെന്ന അഭിപ്രായമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്.
വിശാല മതേതര സഖ്യം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടു ക്കുമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സംഘടനയിലും ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങള്‍ക്കു കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാവുകയും കേന്ദ്ര സെക്രട്ടേറിയേറ്റ് പുനസ്ഥാപിക്കകയും ചെയ്യും. 75 വയസ്സ് നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാകും ഇളവ്. ജനറല്‍ സെക്രട്ട റിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുമുഖങ്ങള്‍ വരാന്‍ സാ ധ്യതയുണ്ട്.