പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. കണ്ണൂര്‍ ഉളി യിലാണ് പെട്രോള്‍ ബോംബേറിഞ്ഞത്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരിക്കേറ്റു
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. കണ്ണൂര്‍ ഉളിയിലാണ് പെ ട്രോള്‍ ബോംബേറിഞ്ഞത്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേശി നിവേ ദിന് പരിക്കേറ്റു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. നിവേദിനെ ഇരിട്ടിയിലെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ നരയന്‍പാറയിലും വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറുണ്ടായി. പത്രം കൊണ്ടുപോ കുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. അതേസ മയം കണ്ണൂര്‍ വിളക്കോട് ലോറിക്ക് നേ രെ കല്ലേറുണ്ടായി. ചെങ്കല്‍ ലോഡ് ഇറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. സം ഭവത്തില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നു.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. പലയിടത്തും കെഎസ്ആര്‍ടി സി വാഹനങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ ക ല്ലേറ് ഉണ്ടായി. കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം,കൊല്ലം,തൃശൂര്‍ എന്നിവിട ങ്ങ ളിലാണ് വാഹനങ്ങള്‍ക്ക് നേരെ വ്യാപക കല്ലേറ് ഉണ്ടായത്.