ശ്രീകണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്
കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. ശ്രീ കണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നി വരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെ വിദഗ്ധ ചികിത്സയ്ക്കായി പയ്യാവൂരിലെ മെഴ്സി ആശുപത്രിയില്‍ കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് കണ്ണൂര്‍ മട്ടന്നൂര്‍ പാതയിലെ എളയാവൂരില്‍ അപകടത്തില്‍ പ്പെട്ടത്. നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ ആല്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടം അറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും ആംബുലന്‍സിന്റെ അകത്തു നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ സാധിച്ചിരു ന്നില്ല. തുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തി യാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.