ധോഫാര്‍ കോസ്റ്റ് ഗാര്‍ഡ് പോലീസിനാണ് ബോട്ട് നടുക്കടലില്‍ അകപ്പെട്ടതായി സന്ദേശം ലഭിച്ചത്.
മസ്‌ക്കറ്റ് : നടുക്കടലില്‍ യന്ത്രത്തകരാര്‍ മൂലം നി.ന്ത്രണം വിട്ട് അലഞ്ഞ ബോട്ടില്‍ അകപ്പെട്ട പതിനഞ്ച് ഏഷ്യക്കാരായ പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് രക്ഷപ്പെടുത്തി.
ബോട്ട് നടുക്കടലില്‍ അകപ്പെട്ടതായി ലഭിച്ച എസ്ഒഎസ് സന്ദേശത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് പോലീസ് തിരച്ചില്‍ നടത്തുകയും എല്ലാവാരെയും സുരക്ഷിതരായി തീരത്ത് എത്തിക്കുകയുമായിരുന്നു.
സലാലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പാതി മുങ്ങിയ നിലയിലായിരുന്നു. പോലീസ് സമയോചിതമായി ഇടപെട്ട് എല്ലാവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ ബോട്ടില്‍ ലഹരി മരുന്നുമായി തീരത്ത് എത്താന്‍ ശ്രമിച്ച ബോട്ട് കോസ്റ്റ് ഗാര്‍ഡ് പോലീസ് പിടികൂടി. സലാല പോലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് അറബ് ഏഷ്യന്‍ പൗരന്‍മാരെ പിടികൂടിയത്.
ഇവര്‍ അനധികൃതമായി ഒമാന്‍ തീരത്ത് ഇറങ്ങി മയക്കു മരുന്ന് കച്ചവടം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇവരില്‍ നിന്ന് ഹാഷിഷ് ഓയിലും മറ്റു ലഹരി വസ്തുക്കളും പിടികൂടി.