കടയ്ക്കലില്‍ എസ്എഫ് ഐ- ബി ജെ പി സഘര്‍ഷം. ഇരുവരും തമ്മിണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്ത കനും വെട്ടേറ്റു
കൊല്ലം: കടയ്ക്കലില്‍ എസ്എഫ് ഐ- ബി ജെ പി സഘര്‍ഷം. ഇരുവരും തമ്മിണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്ത കനും വെട്ടേറ്റു. കടയ്ക്കല്‍ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. കൊടിമരങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്.കോളേജിന് സമീപം കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ ഷമു ണ്ടായത്.
കോളജില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചുവെന്നാണ് ആരോപണം.
ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ അക്രമിക്കു ക യായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.