എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പൊലീസ് കസ്റ്റ ഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുറ്റം ചെയ്തിട്ടി ല്ലെന്നും പൊലീസ് ഭീഷണിപ്പെടു ത്തി യും ബലം പ്രയോഗിച്ചും കുറ്റം സമതിപ്പിച്ചതാ ണെന്നും അറസ്റ്റിലായ ജിതിന്‍ പറഞ്ഞു. ജനറല്‍ ആശുപ ത്രിയില്‍ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിന്‍ ഇങ്ങനെ പ്രതികരിച്ചത്.
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പൊലീസ് കസ്റ്റ ഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ആക്രമണത്തിനുപയോഗി ച്ച വാഹനം കണ്ടെത്താനും, സ്‌ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്താനുമായി പ്രതിയെ അഞ്ച് ദിവ സത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
ഒരു ദിവസത്തേക്ക് മാത്രം കസ്റ്റഡിയില്‍ വിട്ടാല്‍ മതിയെന്നായിരുന്ന് പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാ ല്‍ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. തുട ര്‍ന്ന് മൂന്ന് ദിവസത്തെ പൊലീസ് ക സ്റ്റഡി അനുവദിച്ചത്. അതേസമയം ജിതിന്റെ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും.
അതേസമയം കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കുറ്റം സമതി പ്പിച്ചതാണെന്നും അറസ്റ്റിലായ ജിതിന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു വൈദ്യ പരി ശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിന്‍ ഇങ്ങനെ പ്രതികരിച്ച ത്. താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പി ക്കുകയായിരുന്നു. കഞ്ചാവ് കേസിലടക്കം ഉള്‍പ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ള വരെ കേസില്‍ കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു.
ഇന്നലെയായിരുന്നു എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്ര സിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ മുപ്പ തിന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. സി പിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്ന സമ യത്തായിരുന്നു ആക്രമണം.
അതിനിടെ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെ സുധാകരനുമായി ബന്ധമെന്ന് ഇപി ജയരാജന്‍ ആരോപിച്ചു. പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണം. ബോംബ് നിര്‍മിച്ചിരുന്ന കണ്ണൂര്‍ കാലത്ത് നിന്ന് മാറി, കെപിസിസി പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് സുധാകരന്‍ ഉയര ണമെന്നും ജയരാജന്‍ പറഞ്ഞു.











