മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും കുതിപ്പിനുമിടയില്‍ ചാഞ്ചാടുകയാണ് ഇന്ന് ചെയ്‌തത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 58 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 38,199 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് 37,871 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
29 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 11,132 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,238 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു. രാവിലത്തെ മുന്നേറ്റം പിന്നീട് നിലനിര്‍ത്താന്‍ സാധിച്ചില്ല.
ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, ടൈറ്റാന്‍, സീ ലിമിറ്റഡ്, ഐടിസി എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. ആക്‌സിസ് ബാങ്ക് 6.62 ശതമാനമുയര്‍ന്നു. പവര്‍ഗ്രിഡ് 4.96 ശതമാനവും ടൈറ്റാന്‍ 3.60 ശതമാനവും സീ ലിമിറ്റഡ് 3.09 ശതമാനവും ഐടിസി 2.4 ശതമാനവും നേട്ടം രേഖപ്പെടുത്തി.
റിലയന്‍സ് ഇന്റസ്‌ട്രീസ് ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. റിലയന്‍സ് ഇന്ന് 1.65 ശതമാനം നേട്ടം രേഖപ്പെടുത്തി. 2,010 രൂപ എന്ന റെക്കോഡാണ് ഇന്ന് സൃഷ്‌ടിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് റിലയന്‍സിന്റെ ഓഹരി വില 15 ശതമാനമാണ് ഉയര്‍ന്നത്.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 33ഉം ഇന്ന് നഷ്‌ടം രേഖപ്പെടുത്തുകയാണ് ചെയ്‌തത്. ഹീറോ മോട്ടോഴ്‌സ്, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഹീറോ മോട്ടോഴ്‌സ് 3.32 ശതമാനം ഇടിവ് നേരിട്ടു.




















