ഓസ്ട്രേലിയയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജിതമാക്കി ലുലുവി​ന്റെ ‘ആസ്ട്രേലിയ വീക്ക് 2025

2578305-untitled-4

റിയാദ്​: ഭക്ഷ്യ സുരക്ഷ, വ്യാപാര മേഖലകളിൽ ഓസ്ട്രേലിയയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജിതമാക്കി ലുലുവി​ന്റെ ‘ആസ്ട്രേലിയ വീക്ക് 2025’. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളമാണ് ആസ്ട്രേലിയൻ പ്രീമിയം ഉൽപന്നങ്ങൾ വിപണനത്തിനും പ്രദർശനത്തിനും എത്തിച്ച് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡിപ്ലോമാറ്റിക് ക്വാർട്ടർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ആസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ആസ്ട്രേലിയൻ എംബസിയിലെ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
ആസ്ട്രേലിയയിലെ 129 പ്രമുഖ ബ്രാൻഡുകളുടെ 960 പ്രീമിയം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ അണിനിരത്തിയാണ് ലുലു ആസ്ട്രേലിയ വീക്ക് ഒരുക്കിയത്. ആസ്ട്രേലിയയുടെ ഉന്നത നിലവാരമുള്ള ഭക്ഷ്യ സംസ്കാരം, ആരോഗ്യകരമായ ഭക്ഷ്യ ഉൽപന്നങ്ങൾ, സുസ്ഥിരമായ ഭക്ഷ്യ ഉൽപാദനം എന്നിവയെ അടയാളപ്പെടുത്തുന്നതാണ് ആസ്ട്രേലിയ വീക്ക്. ഇതിലൂടെ ആസ്ട്രേലിയയുടെ പ്രീമിയം മാംസ ഉൽപന്നങ്ങൾ, പഴം-പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, കാൻഡ് ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ എല്ലാം സൗദിയിലെ ഉപഭോക്താക്കൾക്ക് വാങ്ങാൻ അവസരമുണ്ടാകും.
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ‘സൗദി ഫുഡ് ഷോ’യിലും ലുലു ആസ്ട്രേലിയ വീക്ക് ശ്രദ്ധേയമായിരുന്നു. ആസ്ട്രേലിയൻ പ്രീമിയം ഉൽപന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേക്ക്​ എത്തിക്കാനായി ആസ്ട്രേലിയ വീക്കിലൂടെ വലിയ അവസരമാണ് ലുലു ഒരുക്കിയതെന്ന് ആസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ പറഞ്ഞു. സൗദിയുമായുള്ള സൗഹൃദത്തെ ഏറെ വിലമതിക്കുന്നു. ഈ ചുവടുവെയ്പിൽ ലുലു ഗ്രൂപ്പ് ആസ്ട്രേലിയയോടൊപ്പം തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് മികച്ചതും വേറിട്ടതുമായ ഷോപ്പിങ്​ അനുഭവമൊരുക്കാനാണ് ലുലു എപ്പോഴും ശ്രമിക്കുന്നതെന്നും ആസ്ട്രേലിയ വീക്ക് അതി​െൻറ ഭാഗമാണെന്നും സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് വ്യക്തമാക്കി. ആസ്ട്രേലിയയുമായി കൈകോർക്കുന്നതിലൂടെ സൗദിയിലെ ഉപഭോക്താക്കളുടെ രുചികൾക്ക് അനുയോജ്യമായതും പോഷക ഗുണമുള്ളതുമായ ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ അണിനിരത്താൻ കഴിഞ്ഞു. ഈ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.
സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മെയ് 17 വരെ ആസ്ട്രേലിയ വീക്കി​െൻറ ഭാഗമായുളള വിപുലമായ പ്രദർശനവും വിപണനവും തുടരും. വൈവിധ്യം നിറഞ്ഞതും പുതുമയുമയാർന്നതുമായ ആസ്ട്രേലിയൻ ഭക്ഷ്യ ഉൽപന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുക കൂടിയാണ് ആസ്ട്രേലിയ വീക്കിലൂടെ ലുലു ലക്ഷ്യമിടുന്നത്.

Also read:  കെ റെയില്‍ മികച്ച ആശയം ; കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരന്‍

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES