എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെ ത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി യോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയത്.
വയനാട്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മ ണിയോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയ ത്.
ജനങ്ങളുടെ ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അക്രമം ഒരുപ്രശ്നത്തി നും പരിഹാരമല്ല. ഉത്തരവാദിത്തമില്ലായ്മയാണ് കുട്ടികള്‍ കാണിച്ചത്. ആക്രമിച്ചവരോട് ദേഷ്യമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞി ട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് ഭരണകക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി പറ ഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും രാഹുല്‍ ആരോ പിച്ചു. മൂന്നു ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി യിരിക്കുന്നത്. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ രാഹു ലിനെ കെപിസിസി പ്രസിഡന്റ് കെ. സു ധാകരനും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറ ല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും രാഹു ലിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വൈകീട്ട് കല്‍പ്പറ്റയില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ നടക്കുന്ന ജനകീയസദസ് രാഹുല്‍ ഉദ്ഘാടനം ചെയ്യും.
എകെജി ഓഫിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു രാഹുലിന് സുരക്ഷയൊരുക്കിയത്. സിആര്‍പി എഫിന്റെ സുരക്ഷയ്ക്കു പുറമെ 500 പൊലീസുകാരെയും ജില്ലയില്‍ വിന്യസിച്ചിരുന്നു.











