16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഒളിവില്‍ പോയ പൂന്തുറ മുട്ടത്തറ സ്വദേശി അഖിനേഷ് അശോകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഒളിവില്‍ പോയ പൂന്തുറ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അഖിനേഷ് അശോകിനെ യാണ്(21) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെ ന്നാണ് പരാതി. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവാവിനെതിരെയാണ് പരാതി.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പതിനാറുകാരിയുമായി പരി ചയപ്പെട്ടത്. 2020 സെപ്റ്റംപര്‍ മുതല്‍ പലപ്രാവ ശ്യം ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണ ത്തിനിരയാക്കി. രണ്ട് ദിവസം മുന്‍പാണ് കഴക്കൂട്ടം പൊലീസിന് പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നട ത്തിയ അന്വേഷണത്തില്‍ ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് ക ണ്ടെത്തി. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചി രിക്കുകയാ ണ്.
പെണ്‍കുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അമ്മ ഇവരെ ഉപേക്ഷിച്ച് പോയി.പിന്നീട് അമ്മൂമ്മയോ ടൊപ്പം താമസിക്കുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.











