മഹാബലിയുടെ നാട്ടില്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസ ഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളിതകലാ അ ക്കാദമിയും സംയുക്തമായി ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. ജില്ലാ പഞ്ചാ യത്തില്‍ നിന്ന് ഓണം വിളംബരജാഥയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം
കൊച്ചി : മഹാബലിയുടെ നാട്ടില്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളി തകലാ അക്കാദമിയും സംയുക്ത മായി ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. ജില്ലാ പഞ്ചായത്തില്‍ നിന്ന് ഓണം വിളംബരജാഥ യോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം.
ജാഥയ്ക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മഹാബലി വേഷധാരിക്ക് പ്രതീകാ ത്മകമായി കിരീടം കൈമാറി. തുടര്‍ന്ന് വാദ്യഘോഷങ്ങളു ടെയും പുലികളിയുടെയും അകമ്പടിയോടെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നാരംഭിച്ച ജാഥ തൃക്കാക്കര നഗരസഭയിലെത്തി സ്വീകരണം ഏ റ്റുവാങ്ങിയ ശേഷം കലക്ടറേറ്റില്‍ പ്രവേശിച്ചു. ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷും അന്‍വര്‍ സാദത്ത് എം.എല്‍.എയും ചേര്‍ന്ന് വിളംബര ജാഥയെ സ്വീകരിച്ച് ഓണവിളക്ക് തെളിയിച്ചു.
ഓണം പെരുമ പേറുന്ന നാടാണ് തൃക്കാക്കരയെന്നും ഓണം ഐതിഹ്യവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികളാണ് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൂടിച്ചേരലിന്റെ ആഘോഷമാണ് ഓണമെന്നും വരും വര്‍ഷങ്ങളില്‍ ഇതേ പ്രൗഡി യോടെ പരിപാടികള്‍ നടത്തു മെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ്വദേശിയായ തനിക്ക് വേറിട്ടൊര നുഭവമാണ് ഈ ആഘോഷം സമ്മാനിക്കുന്നതെന്നും താനും മലയാളിയായി മാറുകയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രത്യേകം പൂക്ക ളവുമൊരുക്കിയിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ വിവിധ കലാമത്സങ്ങള്‍ സംഘടി പ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, തൃക്കാക്കര നഗരസഭ അധ്യക്ഷ രാ ധാമണി പിള്ള, അഡീ. ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എം. ഷഫീഖ്, ജില്ലാ പഞ്ചാത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ. ജോമി, റാണികുട്ടി ജോര്‍ജ്, അംഗങ്ങളായ എ.എസ്.അനില്‍കുമാര്‍, ശാരദാമോഹന്‍, മനോ ജ് മൂത്തേടന്‍, ഷൈനി ജോര്‍ജ്, കെ.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു, ജില്ലാ പഞ്ചായ ത്ത് അംഗങ്ങള്‍, തൃക്കാക്കര നഗരസഭാ കൗണ്‍സി ലര്‍മാ ര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.