ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അവശ്യസാധന ങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം ശനിയാഴ്ച തിരുവനന്തപു രത്ത് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ പ്രത്യേക ഓ ണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും. ആദ്യഘട്ട വിത രണത്തിനുള്ള കിറ്റ് റേഷന്‍കടകളില്‍ എത്തി. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും.
സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഇന്ന് രാവിലെ 8.30ന് തിരുവന ന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പര്‍ റേഷന്‍ ക ടയില്‍ നിര്‍വഹിക്കും. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മു തല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആ ഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.
പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കില്‍ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലീറ്റര്‍ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാ കും.