
മസ്കറ്റ് : നമ്മുടെ ദേശവാസികളായ നിർദ്ധനരായവരെ സഹായിച്ചും, പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകികൊണ്ടും,ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഒരേപോലെ ഒമാനിലും, നാട്ടിലും പ്രവർത്തിക്കുന്ന ഒരു മാതൃകാ സൗഹൃദ കൂട്ടായ്മ ആണ് ഹരിപ്പാട് കൂട്ടായ്മ.
ഇ വർഷത്തെ ഓണാഘോഷവും, രണ്ടാമത് കുടുംബ സംഗമവും 2024 october 18 ന് റുമൈസിലുള്ള Al Esry Farm house ൽ വെച്ച് ഓണംനല്ലോണം-2024 എന്ന പേരിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5മണിവരെ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്കും, തുടർന്നുള്ള ജീവകാരുണ്യ പ്രവത്തനങ്ങളിലേക്കും താങ്കളുടെയും കുടുംബത്തിന്റെയും സാന്നിദ്ധ്യവും , സന്മനസ്സോടുകൂടിയ സഹായ സഹകരണവും സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു എന്ന് ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ് സംഘാടക സമതി.