മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ഓഡികാര്‍ ഓടിച്ചിരുന്ന സൈജു അപക ടശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി
കൊച്ചി: മുന്‍ മിസ് കേരള ജേതാക്കള്‍ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലിസ് നി രീക്ഷിക്കുന്ന വ്യവസായി സൈജു തങ്കച്ചന്‍ അപകട ശേഷം ഹോട്ടലുടമയെ ഫോണ്‍ വിളിച്ചതായി കണ്ടെ ത്തി. മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ഓഡികാര്‍ ഓടിച്ചിരുന്ന സൈജു അപക ടശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതാ യി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.ഹോട്ടല്‍ ഉടമ റോയി നിലവില്‍ ഒളിവിലാണ്.
റോയിക്ക് പുറമെ ഹോട്ടലിലെ മറ്റ് ജീവനക്കാരേയും സൈജു വിളിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറ യുന്നു. ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലില്‍ നിന്നും കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഓ ഡികാറാണ് അന്‍സിയുടെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സിയുടെ സുഹൃത്തുക്കള്‍ മദ്യപിച്ചിരു ന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്നതെ ന്നുമാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇവയൊക്കെ വ്യാജമാണെന്ന് പോലീസ് ക ണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈ ജുവിനെ പോലീസ് വിട്ടയച്ചത്.
അപകടത്തിനുശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷി ക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹന ങ്ങളില്‍ അപകട സ്ഥലത്ത് എത്തിയിരു ന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചു. ഓഡി കാറില്‍ ഉണ്ടായിരുന്ന വരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയി രുന്നതായും വിവരം ലഭി ച്ചിട്ടുണ്ട്.
ഹോട്ടലില്‍ അര്‍ദ്ധരാത്രിവരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗ സംഘം നീല ഫോര്‍ഡ് ഫിഗോ കാറില്‍ പുറപ്പെട്ടത്.സൈജു ഇവരെ പിന്തുടര്‍ന്നിരുന്നു. കുണ്ടന്നൂരി ല്‍ കാര്‍ തടഞ്ഞ് അന്‍സിയുടെ സംഘവുമായി സംസാരിച്ചു. തുടര്‍ന്ന് ഇവര്‍ അതിവേഗത്തില്‍ കാറോടിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്.സൈജു അപകട സ്ഥലത്ത് എത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താതെ ഇടപ്പള്ളി യിലേക്ക് പോവുകയായിരുന്നു.
അന്‍സി കബീര്‍,അഞ്ജന ഷാജന്‍, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവ രാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവര്‍ മാത്രം രക്ഷപ്പെട്ടു. നിശപാര്‍ട്ടിയില്‍ പങ്കെടു ത്ത് മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അബ്ദുല്‍ റഹ്‌മാന്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.











