അബുദാബി/ദുബായ് : ഓട്ടമൊബീൽ രംഗത്തെ നിക്ഷേപത്തിന് ഏറ്റവും മികച്ച അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാമത്. കുവൈത്ത് ആസ്ഥാനമായുള്ള അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ (ധമാൻ) റിപ്പോർട്ടിലാണ് ഓട്ടമൊബീൽ മേഖലകളിൽ 2024ലെ മികച്ച ലക്ഷ്യകേന്ദ്രമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടത്.സൗദി അറേബ്യ,, മൊറോക്കോ, യുഎഇ, അൾജീരിയ, ഈജിപ്ത് എന്നീ 5 അറബ് രാജ്യങ്ങൾ 2200 കോടി ഡോളറിലധികം വിലമതിക്കുന്ന 145 വിദേശ പദ്ധതികൾ ആകർഷിച്ചെന്നും ഇത് 91,000ത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 800 കോടി ഡോളറിന്റെ 27 പദ്ധതികളോടെ ചൈനയാണ് അറബ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപകൻ. ഈ പദ്ധതികളിലൂടെ മാത്രം 20,000 പേർക്ക് തൊഴിലവസരമുണ്ടായി.
