16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍
ന്യൂഡല്‍ഹി : ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ കേസില്‍ ഡല്‍ഹി വ്യവസായി നവനീത് കല്‍റ അറസ്റ്റില്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കല്‍റ പി ടിയിലായത്. ഒളിവിലായിരുന്ന നവ്‌നീത് കല്‍റയെ ഗുഡ്ഗാവിലുളള ഫാം ഹൗസില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പിടിയിലായ കല്‍റയുടെ ഓഫീസുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നുമായി 524 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പൊലീസ് റെയ്ഡില്‍ കണ്ടെത്തിയിരുന്നു. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.