തമിഴ്നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 പേര്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം
ചെന്നൈ : തമിഴ്നാട്ടില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്ക ല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് രോഗികള്‍ മരിച്ചത്. കോവിഡ് രോഗികള്‍ക്ക് പുറമെ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഏതാനും പേരും മരിച്ചവരില്‍പ്പെടും. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്. ജില്ലാ കലക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാ ഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടില്‍ ഒരിടത്തും ഓക്സിജന്‍ ക്ഷാമം ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തലസ്ഥാനമായ ചെന്നൈയില്‍ അടക്കം പല ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടു ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതരാവസ്ഥയാണ് ചെങ്കല്‍പേട്ട് അപകടം തെളിയിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് പരിശോധിക്കു ക യാണ്.
കര്‍ണാടകയിലും ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാ തെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും ഓക്‌സിജന്‍ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായി വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആരോഗ്യമന്ത്രി രാജിവയ്ക്കാന്‍ കോണ്‍ഗ്ര സ് ആവശ്യപ്പെട്ടു.