കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. 12 അംഗ ദൗത്യ സംഘത്തെയാണ് നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ദൗത്യസംഘം ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും
ന്യൂഡല്‍ഹി : രാജ്യത്ത് ഓക്സിജന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. കോവിഡ് വ്യാപം രൂക്ഷമായ കേന്ദ്ര, സംസ്ഥാനങ്ങളിലേക്ക് മെഡി ക്കല്‍ ഓക്സിജന്‍ ശാസ്ത്രീയവും ന്യായവുമായ രീതിയില്‍ വിതരണം ലക്ഷ്യമിട്ടാണ് കോടതി 12 അംഗ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറ പ്പെടുവിച്ചത്. ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ഓക്സിജന്‍ പ്രതിസന്ധിയില്‍ നിര്‍ ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയത്.
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ ആവശ്യമായ ഓക്സിജന്‍ കേന്ദ്രം നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആരോപണത്തെ തുടരര്‍ന്നാണ് കോടതി ഇടപെടല്‍. പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യ മേഖലകളില്‍ പരിചയസമ്പന്നരായ വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ദ്ധ സംഘം ദേശീയ ടാസ്‌ക് ഫോഴ്‌സായി രൂപീകരിക്കാന്‍ കഴിയുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ശാസ്ത്രീയ സമീപനത്തെ അടിസ്ഥാനമാക്കി പൊതുജനാ രോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന് സംഘം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ഇനി മുതല്‍ ദൗത്യ സംഘം കൂടി വിലയിരുത്തും. ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ടും നിര്‍ദേ ശ ങ്ങളും കേന്ദ്രത്തിനും സുപ്രീംകോടതിക്കും കൈമാറും. പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന നിരന്തര വിമര്‍ശന ങ്ങള്‍ക്കിടെ യാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് ഓക്സിജന്‍ വിതരണം കോടതി ഉറപ്പ് വരുത്തുന്നത്.