ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആകസ്മികം’എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം
ന്യൂഡല്‍ഹി: പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആക സ്മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം.
ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020ലെ പുരസ്‌കാ രത്തിനാണ് ഓംചേരി അര്‍ഹനായത്. 1975ല്‍ പ്രള യം എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദ മി പുരസ്‌കാരവും 2010ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭി ച്ചിട്ടുണ്ട്.പ്രളയം, തേവരുടെ ആന, കള്ളന്‍ കയറിയ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്ക പ്പെടുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഡോ. കെ പി ശങ്കരന്‍, സേതുമാധവന്‍, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം കണ്ടെത്തിയതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡ ന്റ് ചന്ദ്രശേഖര കമ്പാര്‍ അറിയിച്ചു.
കേരളത്തിലെ പ്രശസ്ത നാടകകൃത്താണ് ഓംചേരി എന്‍എന്‍പിള്ള. 1924 ല്‍ വൈക്കം ഓംചേരി വീ ട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍ സ്റ്റി റ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അദ്ധ്യാപകനായിരുന്നു.