ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജ കത്വത്തിലേക്ക് നയിക്കുമെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോ ഹന്‍ ഭാഗവത്
നാഗ്പൂര്‍: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. മഹാ രാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി ആഘോഷങ്ങളില്‍ പങ്കെടു ത്ത് സംസാരിക്കുകയായിരുന്നു മോ ഹന്‍ ഭഗവത്.ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കു മെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഒടിടി പ്ലാറ്റ് ഫോമുകളിലെ ഉള്ളടക്കത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല, അവ രാജ്യത്തെ നശിപ്പിക്കും. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടണമെ ന്നും അദ്ദേഹം പറഞ്ഞു.കോാവിഡ് മഹാ മാരിയെ തുടര്‍ന്ന് ഓരോ കൊച്ചുകുട്ടികളുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചു.അതില്‍ അവ ര്‍ കാണുന്നവയ്ക്ക് നിയന്ത്ര ണങ്ങളില്ലെന്നും,എന്താണ് കാണുന്നതെന്ന് ആര്‍ക്കറിയാമെന്നും മോഹന്‍ ഭഗ വത് ചോദിച്ചു.
എല്ലാത്തരം മയക്കുമരുന്നുകളും രാജ്യത്ത് വരുന്നു. ആളുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധി ച്ചു. ഇത് എങ്ങനെ നിര്‍ത്താമെന്ന് തനിക്കറിയല്ല. ഈ ബിസിനസ് വഴി ലഭിക്കുന്ന പണമെല്ലാം ഇന്ത്യയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും മോഹന്‍ ഭഗവത് ആരോപിച്ചു.